Today: 15 Apr 2026 GMT   Tell Your Friend
Advertisements
വാട്സാപ്പ് വിവരങ്ങള്‍ ചോര്‍ത്തിയ മെറ്റയ്ക്ക് 220 മില്യന്‍ ഡോളര്‍ പിഴ
Photo #1 - Other Countries - Otta Nottathil - whatsapp_fine_nigeria
നെയ്റോബി: ഉപയോക്താക്കളുടെ വാട്സാപ് വിവരങ്ങള്‍ ദുരുപയോഗം ചെയ്ത മെറ്റയ്ക്ക് 220 മില്യണ്‍ ഡോളര്‍ പിഴ ചുമത്തി. നൈജീരിയയിലെ ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ പലതവണയായി ചോര്‍ത്തിയെന്നും അത് ദുരുപയോഗം ചെയ്തുവെന്നും ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി.

പിഴയായി വിധിച്ചിരിക്കുന്ന 22 കോടി ഡോളറിന് പുറമെ 29 ലക്ഷത്തിലേറെ രൂപ അന്വേഷണത്തിന് ചെലവായ ഇനത്തിലും മെറ്റ അടയ്ക്കണം.

നൈജീരിയന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ അനധികൃതമായി പങ്കുവച്ചു, വിവരങ്ങള്‍ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്തു, വിപണിയില്‍ ഇവ കൈമാറ്റം ചെയ്തു എന്നിങ്ങനെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വാട്സാപും മാതൃകമ്പനിയായ മെറ്റയും ചേര്‍ന്ന് നടത്തിയെന്നാണ് അന്വേഷണ കമ്മിഷന്‍റെ കണ്ടെത്തല്‍.

മെറ്റയുടെ നടപടികള്‍ നൈജീരിയയുടെ ഉപഭോക്തൃ സംരക്ഷണ വിവര സംരക്ഷണ നിയമങ്ങള്‍ക്ക് എതിരാണെന്നും കമ്മിഷന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, വാട്സാപ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന കമ്മിഷന്‍റെ കണ്ടെത്തല്‍ മെറ്റ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
- dated 27 Apr 2025


Comments:
Keywords: Other Countries - Otta Nottathil - whatsapp_fine_nigeria Other Countries - Otta Nottathil - whatsapp_fine_nigeria,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles: